അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീധന വിരുദ്ധ മനോഭാവം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാക്കണമെന്ന് യുവജന കമ്മീഷന്‍
- പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു
- രാജ്യത്ത് വെല്ലുവിളിയായി കേരളത്തിലെ രോഗവ്യാപനം; നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ല
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 46,617; മരണം 853
- കേരളത്തില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവം ഒന്ന്; ഇന്ത്യയില്‍ മൃഗശാല ജീവനക്കാരന് മരിക്കുന്നത് ആദ്യം
മദ്രാസ് ഐഐടി കാമ്പസില്‍ മലയാളി ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
മദ്രാസ് ഐഐടി കാമ്പസില്‍ മലയാളി ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 22കാരനായ ഉണ്ണികൃഷ്ണന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഇന്നലെ രാത്രി എട്ടുമണിയോടെ ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.