കേരളത്തില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവം ഒന്ന്; ഇന്ത്യയില്‍ മൃഗശാല ജീവനക്കാരന്‍ മരിക്കുന്നത് ആദ്യം

ശ്രീനു എസ്| Last Modified വെള്ളി, 2 ജൂലൈ 2021 (09:44 IST)
രാജവെമ്പാലയുടെ കടിയേറ്റ് ആളുകള്‍ മരിക്കുന്നത് വളരെ വിരളമാണ് രാജ്യത്ത്. പ്രകോപനം ഉണ്ടായാല്‍ മാത്രമേ രാജവെമ്പാലകള്‍ കടിക്കാറുള്ളു. ഒറ്റക്കടിയില്‍ 20 പേരെ കൊല്ലാനുള്ള വിഷം പുറത്തുവിടാറുണ്ട്. ഈ വിഷം ഒരാനയെ കൊല്ലാനും ധാരാളമാണ്. കാട്ടാക്കട സ്വദേശിയും മൃഗശാല ജീവനക്കാരനുമായ ഹര്‍ഷാദാണ് ഇന്നലെ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ടത്.

കേരളത്തില്‍ ഇതിനുമുന്‍പ് രാജവെമ്പാലകടിച്ച് മരണപ്പെട്ട ഒരു സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഇത്തരത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിക്കുന്നത് ആദ്യമാണ്. പാമ്പിന്റെ കൂടു വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റാണ് അര്‍ഷാദ് മരിച്ചത്. കടിയേറ്റ ഉടന്‍ തന്നെ അര്‍ഷാദിന്റെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :