കേരളത്തിൽ ഇന്ന് അതിശക്തമായ മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്ട്
ഇന്ന് വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലും നാളെ പാലക്കാട്, ഇടുക്കി ജില്ലകളീലും റെഡ് അലര്‍ട്ടാണ്.
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്.വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായി ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലും നാളെ പാലക്കാട്, ഇടുക്കി ജില്ലകളീലും റെഡ് അലര്‍ട്ടാണ്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.
തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന ലക്ഷദ്വീപ്നും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് ഇന്ന് (ഒക്ടോബര്‍ 24) തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25-ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും പ്രാപിക്കാനും സാധ്യതയുണ്ട്. ഇതാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് കാരണം.
കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ തന്നെ ശക്തമായ മഴയാണുള്ളത്. മലയോരമേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവും നിയന്ത്രിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള മഴ അലര്‍ട്ടുകള്‍ ഇങ്ങനെ
റെഡ് അലര്‍ട്ട്
25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്
26/10/2026: ഇടുക്കി, പാലക്കാട്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓറഞ്ച് അലര്‍ട്ട്
25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍
26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ്
26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്
27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
