ഇന്ത്യക്ക് 60 ദിവസത്തെ ക്രൂഡ് ഓയിലും എല്‍എന്‍ജിയും 45 ദിവസത്തെ എല്‍പിജിയും ഉണ്ട്: പെട്രോളിയം മന്ത്രി
പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലമുണ്ടായ ഊര്‍ജ്ജ വിതരണ തടസ്സങ്ങള്‍ ജനങ്ങളുടെ മേല്‍ കുറഞ്ഞ ഭാരം ചുമത്തി സര്‍ക്കാര്‍ കൈകാര്യം ചെയ്തതായും ആഭ്യന്തര ഉത്പാദനം 36,000 ല്‍ നിന്ന് 54,000 മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിച്ചതായും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
സിഐഐ വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവേ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,000 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നും 1,98,000 കോടി രൂപയുടെ കുറവ് വീണ്ടെടുക്കല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 60 ദിവസത്തെ ക്രൂഡ് ഓയിലും 60 ദിവസത്തെ എല്‍എന്‍ജിയും 45 ദിവസത്തെ എല്‍പിജിയും ഉണ്ടെന്നും വിതരണത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
''സാമ്പത്തിക സ്ഥിതി നോക്കുകയാണെങ്കില്‍ നമ്മുടെ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,000 കോടി രൂപ നഷ്ടമാകുന്നുണ്ടെന്ന വസ്തുത അംഗീകരിക്കുന്നു. കുറവ് വീണ്ടെടുക്കല്‍ 1,98,000 കോടി രൂപയാകും. നഷ്ടം ഒരു ലക്ഷം കോടി രൂപയാണ്. -അദ്ദേഹം പറഞ്ഞു.