1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Koonoor Helicopter accident updates

കൂനൂര്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടം: എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന് അവസാന സന്ദേശം, തൊട്ടുപിന്നാലെ പൊട്ടിത്തെറി

Bipin Rawat
കൂനൂര്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍  വിവരങ്ങള്‍ പുറത്ത്. അപകടത്തിനു തൊട്ടുമുന്‍പ് ഹെലികോപ്റ്ററില്‍ നിന്നുവന്ന അവസാന സന്ദേശം സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏഴ്-എട്ട് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശമാണ് എയര്‍ബേസിലേക്ക് അവസാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായതായും പിന്നീട് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്നും പറയുന്നു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
 
അടുത്ത ലേഖനം
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 8,503; മരണം 624