കനത്ത മൂടല്‍ മഞ്ഞിലൂടെ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്റര്‍; പൊടുന്നനെ കത്തിയമര്‍ന്ന് നിലംപതിച്ചു

രേണുക വേണു| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (12:13 IST)

കൂനൂര്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞിനിടയിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നത് വീഡിയോയില്‍ കാണാം. മൂടല്‍ മഞ്ഞ് തന്നെയാണ് അപകടത്തിനു പ്രധാന കാരണമെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. അസാധാരണമായി താഴ്ന്നു പറക്കുന്ന ഹെലികോപ്റ്റര്‍ കണ്ട് പരിസരവാസികള്‍ പുറത്തിറങ്ങി നോക്കിയിരുന്നു. മുകളില്‍വച്ച് തന്നെ ഹെലികോപ്റ്റര്‍ കത്താന്‍ തുടങ്ങി. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരു വലിയ മരത്തില്‍ ഹെലികോപ്റ്റര്‍ തട്ടിയതായി സൂചനയുണ്ട്. അതിനുശേഷമായിരിക്കാം ഹെലികോപ്റ്റര്‍ കത്തി തുടങ്ങിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹെലികോപ്റ്ററിനൊപ്പം മരത്തിനും തീ പിടിച്ചു. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. മരം ആളി കത്തിയതിനാല്‍ തീ അണയ്ക്കാന്‍ ഏറെ പണിപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :