1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ketan Agarwal Death Case Siya and Lover Arrest

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

Ketan Agarwal Death Case: കഴിഞ്ഞ 18 നാണു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നു ലോഹ്ഗഡ് കോട്ടയിൽ നിന്നു പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്

Ketan Agarwal Death Case, Ketan Agarwal Malayalam News, Pune Murder Case, Siya Goyal, Chetan Chaudhary, Lohagad Fort Murder, Latest Crime News, Maharashtra News, Malayalam Breaking News, കേതൻ അഗർവാൾ, സിയ, കേതൻ അഗർവാൾ കൊലപാതകം, സിയയും കാമുകനും, കേതൻ അ
Ketan Agarwal Death Case

Ketan Agarwal Death Case: മഹാരാഷ്ട്രയിലെ പൂനെയെ നടുക്കിയ വ്യവസായി കേതൻ അഗർവാളിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യം അപകടമരണമെന്ന് കണക്കാക്കിയ സംഭവം ആസൂത്രിതമായ കൊലപാതകം ആയിരുന്നെന്ന് പുറംലോകം അറിഞ്ഞത് ഏറെ ഞെട്ടലോടെയാണ്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും അവരുടെ കാമുകനുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. 
 
കഴിഞ്ഞ 18 നാണു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നു ലോഹ്ഗഡ് കോട്ടയിൽ നിന്നു പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്. കേതനും സിയ ഗോയലും ചേർന്ന് ഉല്ലാസയാത്ര പോയതാണ്. ഇവിടെ വെച്ച് കേതനെ കൊലപ്പെടുത്താൻ സിയയും ചേതൻ ചൗധരിയും നേരത്തെ പദ്ധതിയിട്ടിരുന്നെന്നാണ് പൊലീസ് നിഗമനം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 
അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി
 
പൂണെ റൂറൽ പോലീസ് കേസിലെ പ്രധാന പ്രതികളായ സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും കസ്റ്റഡി നീട്ടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകൾ, മൊബൈൽ ഫോൺ വിവരങ്ങൾ, സംഭവസ്ഥലത്തെ സാഹചര്യങ്ങൾ എന്നിവ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. കോടതി ഇത് അംഗീകരിച്ച് പ്രതികളുടെ പോലീസ് കസ്റ്റഡി ജൂലൈ മൂന്ന് വരെ നീട്ടുകയായിരുന്നു. 

 
ഗെയ്റ്റ് അനാലിസിസ് (Gait Analysis) വേണമെന്ന് പൊലീസ് 
 
സംഭവദിവസം ലോഹ്ഗഡ് കോട്ടയ്ക്ക് സമീപം സിസിടിവിയിൽ ഹൂഡി ധരിച്ച ഒരു വ്യക്തിയുടെ രൂപം പതിഞ്ഞിട്ടുണ്ട്. ഇത് ചേതൻ ചൗധരി ആണോയെന്ന സംശയമാണ് പൊലീസിനുള്ളത്. മുഖം കൃത്യമായി പതിയാത്തതിനാൽ 'ഗെയ്റ്റ് അനാലിസിസ്' നടത്താനാണ് പൊലീസ് തീരുമാനം. സിസിടിവിയിൽ കണ്ട വ്യക്തിയുടെയും ചേതൻ ചൗധരിയുടെയും നടപ്പ് ശൈലി ഫോറൻസിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. പ്രതിഭാഗം വീഡിയോയിലുള്ളത് ചേതനല്ലെന്നാണ് വാദിക്കുന്നത്. ഒറ്റ നോട്ടത്തിൽ ചേതൻ ചൗധരി തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. മുഖം മറച്ചിട്ടുള്ളതിനാലാണ് അവ്യക്തത. 
 
കോട്ട താൽക്കാലികമായി അടച്ചു
 
അന്വേഷണം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ലോഹ്ഗഡ് കോട്ടയിലേക്കുള്ള സന്ദർശനം പൊലീസ് താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനും സംഭവസ്ഥലം പുനഃപരിശോധിക്കുന്നതിനുമാണ് ഈ നടപടി.
Ketan Agarwal Death Case, Ketan Agarwal Malayalam News, Pune Murder Case, Siya Goyal, Chetan Chaudhary, Lohagad Fort Murder, Latest Crime News, Maharashtra News, Malayalam Breaking News.
Ketan Agarwal and Siya
 
കുടുംബത്തിന്റെ ആരോപണങ്ങൾ
 
കേതൻ അഗർവാളിന്റെ പിതാവിന്റെ പരാതിയിൽ, വിവാഹനിശ്ചയം കഴിഞ്ഞ ശേഷമുള്ള കാലഘട്ടത്തിൽ മകൻ തന്റെ പ്രതിശ്രുതവധുവിന്റെ പെരുമാറ്റത്തെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും മറ്റൊരു ബന്ധമുണ്ടോയെന്ന് ആശങ്ക പങ്കുവെച്ചിരുന്നുവെന്നുമാണ് പറയുന്നത്. ഈ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് പരിശോധിക്കുന്നത്. വിവാഹ നിശ്ചയത്തിനു മുൻപ് സിയയുടെ പശ്ചാത്തലം നന്നായി അന്വേഷിച്ചോ എന്ന് മകൻ പലവട്ടം തന്നോടു ചോദിച്ചതായി കേതന്റെ പിതാവ് വിശാൽ അഗർവാൾ പൊലീസിനു മൊഴി നൽകി. ഫെബ്രുവരിയിൽ പൂണെയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ജൂൺ ആറിനു ബാലിയിലേക്ക് ഇരുവരും ചേർന്ന് ഒരു യാത്ര പോകാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ അത് മുടങ്ങി. അതിനുശേഷം വീട്ടുകാരോടു സിയയുടെ പെരുമാറ്റത്തെ കുറിച്ച് കേതൻ സംശയം പ്രകടിപ്പിച്ചിരുന്നു. ചെറിയ കാര്യങ്ങൾക്കു പോലും സിയ വഴക്കുണ്ടാക്കുന്നു എന്നാണ് കേതൻ വീട്ടുകാരോടു പറഞ്ഞത്. പ്രായക്കുറവിന്റെ വാശികൾ ആയിരിക്കും അതെന്നു പറഞ്ഞ് വീട്ടുകാർ കേതനെ അനുനയിപ്പിക്കുകയായിരുന്നു. സിയയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം ഫോൺ ബിസി ആയിരിക്കുമെന്നും ഇതിൽ സംശയമുണ്ടെന്നും കേതൻ പിതാവ് വിശാൽ അഗർവാളിനോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇക്കാര്യവും കേതന്റെ പിതാവ് പൊലീസിനോടു വെളിപ്പെടുത്തി. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം; നിയമസഭ പ്രമേയം പാസാക്കി