അനുബന്ധ വാര്‍ത്തകള്‍
- നടി അക്രമിക്കപ്പെട്ട കേസിലെ അനുബന്ധ ഹർജികളിൽ വിധി പറയുന്നത് 27ലേക്ക് മാറ്റി
- കാസർഗോഡ് മൂന്നാംക്ലാസ് വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആർ എസ് എസ് പ്രവർത്തകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും
- ഉത്തർപ്രദേശിൽ പാർക്കിൽ നടക്കാൻ പോകുന്നവർ ദേശീയ ഗാനം പാടണം
- സംസ്ഥാന സർക്കാർ സഹകരിക്കാത്തതാണ് പ്രശ്നം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി
- ‘ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയത്, ഇപ്പോൾ നടത്തുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല‘: ഡൽഹി ഹൈക്കോടതി
ആരോഗ്യ നില മോഷമായതിനെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി
ഡൽഹി: അരവിന്ദ് കെജ്രിവാളും സംഘവും നടത്തി വരുന്ന കുത്തിയിരിപ്പ് സത്യാഗ്രഹത്തിനിടെ ആരോഗ്യ നില മോഷമായതിനെ തൂടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുത്തിരുന്ന ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നിസഹരത്തെ തുടർന്ന് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കെജ്രിവാളും സംഘവും ലെഫ്റ്റ്നന്റ് ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്നത്.
അതേ സമയം അരവിന്ദ് കെജ്രിവാളിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. ഇപ്പോൾ നടത്തുന്നതിനെ സമരം എന്ന് വിളിക്കാനാകില്ലെന്ന് നിരിക്ഷിച്ച കോടതി ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് സമരം നടത്താനാവില്ല എന്ന് വ്യക്തമാക്കി.