ഉത്തർപ്രദേശിൽ പാർക്കിൽ നടക്കാൻ പോകുന്നവർ ദേശീയ ഗാനം പാടണം

Sumeesh| Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (15:13 IST)
ഇത്തർപ്രദേശിലെ പാർക്കിൽ നടക്കാൻ പോകുന്നവർ ഇനി ദേശീയ ദാനം കൂടി പാടണം. യു പിയിൽ സഹൻപൂരിലെ പാർക്കിലാണ് രാവിലെയും വൈകുന്നേരവും പാർക്കിൽ വ്യായാമത്തിനായി വരുന്നവർ ദേശീയഗാനം അലപിക്കണം എന്ന് ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി പാർക്കിൽ കൂറ്റൻ ദേശീയ പതാകയും സ്ഥാ‍പിച്ചിട്ടുണ്ട്.

‘ആയിരക്കണക്കിൽ ആളുകൾ വ്യായമത്തിനെത്തുന്ന പാർക്കാണിത്. ഇത്തരം ഒരു നടപടി ആളുകളിൽ കൂടുൽ രാജ്യ സ്നേഹം ഉണ്ടാക്കും‘ എന്നാണ് ഇത്തരമൊരു നടപടിക്ക് നിർദേശം നൽകിയ സഹരന്‍പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ എസ് പി ത്രിപാദി പറയുന്നത്.

നേരത്തെ സിനിമ തീയറ്ററുകളിൽ ദേശീയഗാനം കാണിക്കണം എന്ന സുപ്രീം കോടതിയുടെ ഉത്തരവ് വലിയ വിവദമായിരുന്നു. വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടെ തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കേണ്ടതില്ല എന്നും രാജ്യ സ്നേഹം അടിച്ചേൽപ്പിക്കേണ്ടതല്ല എന്നും സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :