Sumeesh|
Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (13:27 IST)
ഡൽഹി: ഐ എ എസുകാരുടെ നിസഹകരണത്തെ തുടർന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു.
ഇപ്പോൾ നടത്തുന്നതിനെ സമരം എന്ന് വിളിക്കാനാകില്ലെന്ന് നിരിക്ഷിച്ച കോടതി ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് ധര്‍ണ നടത്താനാവില്ല എന്ന് വ്യക്തമാക്കി. അതേസമയം അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവർ നടത്തുന്ന കുത്തിയിരിപ്പ് സത്യാഗ്രഹം എട്ടാം ദിവസഹ്ത്തിലേക്ക് കടന്നു.
സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയിരുന്നു.