അനുബന്ധ വാര്‍ത്തകള്‍
- ലഡാക്കിൽ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ നിയന്ത്രണത്തിൽ: രഹസ്യാന്വേഷണ റിപ്പോർട്ട്
- ഗായകന് എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്
- ബൈക്കിന് പിന്നിൽ പട്ടിയെ കെട്ടിവലിച്ച് ക്രൂരത, രക്തം വാർന്ന് ജീവൻ നഷ്ടമായതോടെ ഇറച്ചി 6000 രൂപയ്ക്ക് വിറ്റു, 47കാരൻ അറസ്റ്റിൽ; വീഡിയോ
- നിയന്ത്രണങ്ങൾ ഇല്ലാതെ എല്ലാം തുറന്നുകൊടുത്താൽ ഉണ്ടാവുക വൻ ദുരന്തം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
- ചരിത്രത്തില്‍ ആദ്യം: ഇസ്രയേല്‍ വിമാനം യുഎഇയില്‍ എത്തി
പാംഗോങില്‍ ചൈന ശ്രമിച്ചത് ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍
പാംഗോങില്‍ ചൈന ശ്രമിച്ചത് ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാനെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പാംഗോങ് തടാകപ്രദേശത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തി. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ നിരീക്ഷണം നടത്തിവരുകയാണ്. ചൈന പ്രകോപനപരമായ നീക്കമാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ ആര്‍മി വക്താവ് കേണല്‍ അമന് ആനന്ദ് പറഞ്ഞു.
ഓഗസ്റ്റ് 29,30 തിയതികളിലാണ് ചൈന അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്വരയില് ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് പക്ഷത്തിന് ഉണ്ടായ ആള്‍നാശം എത്രയാണെന്ന് ഇതുവരെ ചൈന വ്യക്തമാക്കിയിട്ടില്ല. പ്രദേശത്തെ പ്രശ്നങ്ങളില്‍ സൈന്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.