ശ്രീനു എസ്|
Last Updated:
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (11:40 IST)
ആദ്യമായി ഇസ്രയേല്‍ വിമാനം യുഎഇയില്‍ എത്തി. യുഎഇയുമായുള്ള ഇസ്രയേലിന്റെ സമാധാന കരാറിനു പിന്നാലെയാണ് യാത്രാ വിമാനം യുഎഇയില്‍ എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും സമാധാന കരാറിലെത്തിയത്. യുഎഇയുടെ നടപടിയില്‍ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം സൗദിയുടെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുന്നത്. യാത്രയില്‍ ട്രംപിന്റെ മരുമകനും ഇസ്രയേല്‍ അമേരിക്കന്‍ പ്രതിനിധികളും ഉണ്ടായിരുന്നു.