ബൈക്കിന് പിന്നിൽ പട്ടിയെ കെട്ടിവലിച്ച് ക്രൂരത, രക്തം വാർന്ന് ജീവൻ നഷ്ടമായതോടെ ഇറച്ചി 6000 രൂപയ്ക്ക് വിറ്റു, 47കാരൻ അറസ്റ്റിൽ; വീഡിയോ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (12:42 IST)
ഇംഫാൽ: പട്ടിയെ ബൈക്കിന് പിന്നിൽ കെട്ടി, രണ്ട് കിലോമീറ്ററോളം റോഡിഒലൂടെ വലിച്ചിഴച്ച് ക്രൂരമായി കൊലപ്പെടുത്തി 47 കാരൻ. ആഗസ്റ്റ് മുപ്പതിനാന് സംഭവം ഉണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ പരാതിയിൽ ലൈറികേങ്‌ബാം മഖെ മോട്ടിലാൽ തിയാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഡിലൂടെ വലിച്ചിഴച്ചതിന് പിന്നാലെ രക്തംവാർന്ന് പട്ടി ചത്തു. ഇതോടെ പട്ടിയുടെ ഇറച്ചി 6,000 രൂപയ്ക്ക് ഇയാൾ സുഹൃത്തുക്കൾക്ക് വിൽക്കുകയായിരുന്നു. കേസിൽ മറ്റു ഒൻപത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിയിറച്ചി പാകം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :