മോറട്ടോറിയം 2 വർഷത്തേക്ക് നീട്ടി‌നൽകാനാവുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (13:22 IST)
റിസർവ് ബാങ്കിന്റെ സർക്കുലർ പ്രകാരം മോറട്ടോറിയം കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏതൊക്കെ മേഖലയിലാണ് ആനുകൂല്യം നൽകേണ്ടത് എന്നതിനെ സംബന്ധിച്ച് സർക്കാർ പഠിച്ച് വരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രവും ആര്‍.ബി.ഐ.
ബാങ്കേഴ്‌സ് അസോസിയേഷനും ഒന്നിച്ചാണ് പരിഹാരം കാണേണ്ടതെന്നും ഇതിനായി സമയം അനുവദിക്കണമെന്നും തുഷാർ മേത്ത കോടതിയിൽ ബോധിപ്പിച്ചു. മോറട്ടോറിയം കാലയളവില്‍ ലോണ്‍ തിരിച്ചടവ് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്‌ചയാണ് സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :