1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Honor killing in tamilnadu

അന്യമതത്തിലെ യുവതിയെ വിവാഹം കഴിച്ചു, മകനെ പിതാവ് വെട്ടിക്കൊന്നു, തടയാനെത്തിയ മാതാവിനെയും കൊലപ്പെടുത്തി

murder
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. കൃഷ്ണഗിരിയിൽ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിനെ തുടർന്ന് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ മാതാവും കൊല്ലപ്പെട്ടു. യുവാവിൻ്റെ ഭാര്യയെ ഗുരുതരമായ പരിക്കുകളോയ്യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
കൃഷ്ണഗിരി സ്വദേശി സുഭാഷ്, മാതാവ് കണ്ണമ്മാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിൻ്റെ പിതാവായ ദണ്ഡപാണിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു സുഭാഷ് അന്യമതത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തത്. അന്ന് മുതൽ മകനുമായി ദണ്ഡപാണി തർക്കത്തിലായിരുന്നു. ഇതിനെ തുടർന്ന് സുഭാഷും ഭാര്യയും മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്നലെയാണ് ഇരുവരും വീട്ടിൽ തിരിച്ചെത്തിയത്.
 
സുഭാഷും ഭാര്യയും ഉറങ്ങുന്നതിനിടെ ദണ്ഡപാണി സുഭാഷിൻ്റെ കഴുത്തിൽ വെട്ടുകയായിരുന്നു. സുഭാഷിൻ്റെ ഭാര്യയ്ക്കും വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയായ കണ്ണമാൾ മകനെയും ഭാര്യയേയും രക്ഷപ്പെടുത്താൻ ശ്രമിച്ചതോടെ സ്വന്തം ഭാര്യയേയും ദണ്ഡപാണി കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത ലേഖനം
വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി