അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പിന് മുൻപ് താരങ്ങളെ പരിക്കാക്കി തിരിച്ചുനൽകരുത്, ഐപിഎൽ ടീമുകൾക്ക് താക്കീത് നൽകി ബിസിസിഐ
- ബുമ്രയുടെ ശസ്ത്രകിയ വിജയകരം, താരത്തെ ടീമിലെത്തിക്കാൻ തീവ്രശ്രമങ്ങളുമായി ഇന്ത്യ
- 96 കിലോയിൽ നിന്നും 45ലേയ്ക്ക്, സാറ അലി ഖാൻ ശരീരഭാരം കുറച്ചത് ഇങ്ങനെ
- ആനന്ദം സംവിധായകന്റെ 'പൂക്കാലം', ഒഫീഷ്യല്‍ അപ്ഡേറ്റ് ഇന്ന് വൈകുന്നേരം
- ഇന്ത്യൻ ടീമിൽ പലരും കളിക്കുന്നത് പൂർണകായികക്ഷമതയില്ലാതെ, രഹസ്യ ഇഞ്ചക്ഷനുകളെടുക്കുന്നു: ചേതൻ ശർമ
തൈരിനെ തൈരെന്ന് വിളിച്ചാൽ മതി, ഹിന്ദി വാക്ക് വേണ്ട: തമിഴ്നാട്ടിൽ വീണ്ടും ഭാഷായുദ്ധം
തൈരിൻ്റെ പായ്ക്കറ്റിൽ ദഹി എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എഫ്എസ്എസ്എഐയുടെ നിർദേശം അംഗീകരിക്കില്ലെന്ന് തമിഴ്നാട്ടിലെ ക്ഷീരോത്പാദക സഹകരണപ്രസ്ഥാനമായ ആവിൻ വ്യക്തമാക്കി.
തൈര് എന്ന തമിഴ്വാക്ക് തന്നെയാകും പായ്ക്കറ്റിൽ അച്ചടിക്കുകയെന്ന് ആവിൻ അറിയിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനയത്തിൻ്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാനഘടകവും സർക്കുലറിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.