1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hero Honda Sale

കഴിഞ്ഞമാസം ഹോണ്ട ഇന്ത്യ വിറ്റത് 5,38,852 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍; കയറ്റുമതി 79 ശതമാനം വര്‍ധിച്ചു

Hero Honda Sale
കഴിഞ്ഞമാസം ഹോണ്ട ഇന്ത്യ വിറ്റത് 5,38,852 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. 2024 ഓഗസ്റ്റിലെ വില്‍പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 13 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 4,91,678 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 
 
47,174 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 79 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മധ്യപ്രദേശ് വിപണിയില്‍ ഹോണ്ടയുടെ ആകെ യൂണിറ്റുകളുടെ വില്‍പന ഓഗസ്റ്റില്‍ 30 ലക്ഷം കടന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി