അനുബന്ധ വാര്‍ത്തകള്‍
- ടിപി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഠിന തടവ്, ഒരു ഇളവും പാടില്ലെന്ന് ഹൈക്കോടതി
- പ്രതിയുടെ വീടാണെന്ന് കരുതി പൊളിക്കാമോ? ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി
- സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ സിദ്ധരാമയ്യ ചെലവഴിക്കുന്നത് പ്രതിമാസം 54 ലക്ഷം രൂപ !
- അതിശക്തമായ മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും; 140 ട്രെയിനുകള്‍ റദ്ദാക്കി, 97 എണ്ണം വഴിതിരിച്ചു വിട്ടു
- പാചകവാതക വില വര്‍ധിപ്പിച്ചു
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ല് ഇന്ന് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും
ബലാത്സ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ല് ഇന്ന് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗം കൊലപാതകത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. അതേസമയം നിയമസഭാ പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
ബലാത്സംഗത്തിന് കൊലക്കയര്‍ നല്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമനടപടി വേഗത്തിലാക്കാനും ബില്ലില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്.