അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ അതിഥി തൊഴിലാളിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍
- കോഴിക്കോട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
- എറണാകുളത്ത് വാഹനാപകടം: 12 പേര്‍ക്ക് പരിക്ക്, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
- ഓര്‍ഡിനറിയിലൂടെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടി; ശ്രിതയുടെ ജീവിതം ഇങ്ങനെ
- കോഴിക്കോട് കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ നിന്ന് കണ്ടെത്തി
ഇരട്ടപ്പേര് നായക്കിട്ടു; അയല്‍വാസി വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
തന്റെ ഇരട്ടപ്പേര് വളര്‍ത്തുനായക്കിട്ടതില്‍ അയല്‍വാസി വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. നിതാബെന്‍ സര്‍വൈയ എന്ന 35 കാരിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ തന്റെ നായക്ക് സോനു എന്നാണ് പേരിട്ടത്. ഇത് അയല്‍വാസിയുടെ ഇരട്ടപ്പേരായിരുന്നു. അയല്‍ വാസിയായ സുരാഭായിയും കൂട്ടാളികളും ചേര്‍ന്ന് നിതാബെനിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇരുവരും വര്‍ഷങ്ങളായി തര്‍ക്കത്തിലായിരുന്നു. പൊലീസ് ആറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. നിതാബെന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.