ഓര്‍ഡിനറിയിലൂടെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടി; ശ്രിതയുടെ ജീവിതം ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (21:37 IST)

2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓര്‍ഡിനറിക്ക് ശേഷം സീന്‍ ഒന്ന് നമ്മൂടെ വീട്, 10.30 am ലോക്കല്‍ കോള്‍ എന്നീ സിനിമകളിലെല്ലാം ശ്രിത അഭിനയിച്ചു. 2014 ലാണ് ശ്രിത വിവാഹിതയായത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനിയറായി ജോലി ചെയ്യുകയായിരുന്ന ദീപക് നമ്പ്യാരെയാണ് ശ്രിത വിവാഹം കഴിച്ചത്. എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

ഒരു വര്‍ഷം മാത്രമാണ് ശ്രിതയും ദീപക്കും ഒന്നിച്ച് ജീവിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.

സിനിമയിലെത്തും മുന്‍പ് തന്നെ ശ്രിതയെ മലയാളികള്‍ക്ക് അറിയാം. അക്കാലത്ത് ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു കൈരളി ടിവിയിലെ ഡ്യു ഡ്രോപ്‌സ്. ഈ പരിപാടിയില്‍ ആങ്കര്‍ ആയിരുന്നു ശ്രിത. കൈരളിയിലെ താരോത്സവം എന്ന പരിപാടിയുടെയും ആങ്കര്‍ ആയി ശ്രിത ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലുവ സ്വദേശിനിയായ ശ്രിത കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് മൈക്രോ ബയോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :