1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Child found dead in idukki

ഇടുക്കിയില്‍ അതിഥി തൊഴിലാളിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍

Child Dead
ഇടുക്കിയില്‍ അതിഥി തൊഴിലാളിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍. രാജാക്കാട് അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടേയും കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിയ ശേഷം തൊട്ടടുത്ത പറമ്പില്‍ ജോലിക്കു പോയതായിരുന്നു മാതാപിതാക്കള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനു ശേഷമേ മറ്റുകാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. 
അടുത്ത ലേഖനം
ഇരട്ടപ്പേര് നായക്കിട്ടു; അയല്‍വാസി വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു