നീറ്റ് പുനഃപരീക്ഷ: പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍
നീറ്റ് പുനഃപരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസ്സേജിങ് ആപ്പ് ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍കാലിക നിരോധനം വന്നത്. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം അറിയിച്ചു. സൈബര്‍ തട്ടിപ്പുകള്‍ 1930 നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഏജന്‍സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.