1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arjun Ayanki Facebook Post against VD Satheesan

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

മുഖ്യമന്ത്രിയെ 'കോമാളി', 'നുണയൻ' എന്നെല്ലാം അർജുൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്

Arjun Ayanki, Arjun Ayanki VD Satheesan, Arjun Ayanki
Arjun Ayanki

മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയെ അർജുൻ അധിക്ഷേപിച്ചത്. 
 
മുഖ്യമന്ത്രിയെ 'കോമാളി', 'നുണയൻ' എന്നെല്ലാം അർജുൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇതാണ് കേസെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. കണ്ണൂർ സൈബർ പൊലീസിന് ലഭിച്ച പരാതിയിലാണ് നടപടി. 
 
അർജുനായി തെരച്ചിൽ 
 
കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അർജുൻ രംഗത്തെത്തിയിരുന്നു. തൃശൂരിലേക്ക് അർജുനും സംഘവും കടന്നെന്നാണ് വിവരം. എന്നാൽ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ ഒളിവിൽ കഴിയവെ കീഴടങ്ങാമെന്ന് അർജുൻ അറിയിച്ചിരുന്നു. എന്നാൽ തന്നെ പിടികൂടണമെന്നാണ് പൊലീസിന് നിർബന്ധമെങ്കിൽ അതൊന്ന് കാണണമെന്നാണ് അർജുൻ പിന്നീട് പറഞ്ഞത്. 
 
ആഭ്യന്തരമന്ത്രിക്കെതിരെ വെല്ലുവിളി 
 
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫെയ്‌സ്ബുക്കിൽ വെല്ലുവിളി പോസ്റ്റിട്ട കേസിൽ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിലാണ് നടപടി. കാലാപാഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. 'വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള അർജുൻ ആയങ്കിയുടെ വെല്ലുവിളി.
അടുത്ത ലേഖനം
ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്