അനുബന്ധ വാര്‍ത്തകള്‍
- ഇറാൻ ഒരിക്കലും ആണാവായുധം ഉണ്ടാക്കില്ല, ഇസ്രായേൽ ഉള്ളതുവരെ അനുവദിക്കില്ല : ബെഞ്ചമിൻ നെതന്യാഹു
- ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ..?, ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്ക, നന്ദിയുണ്ടായിരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
- Donald Trump: 'എല്ലാം ഇപ്പോ ശരിയാക്കാം'; കരാറിൽ ഒപ്പുവയ്ക്കും, ഹോർമുസ് തുറക്കുമെന്നും ട്രംപ്
- യൂ ടേൺ!, അവസാന നിമിഷം ഇറാനെതിരെയുള്ള വ്യോമാക്രമണം റദ്ദാക്കി ട്രംപ്; സമാധാന കരാർ ഉടനെന്ന് പ്രഖ്യാപനം, കരുതലോടെ ഇറാൻ
- ഞങ്ങൾ ബുദ്ധിപരമായി നീങ്ങി, ഇറാൻ അറിയാതെ 10 കോടി ബാരൽ ഹോർമുസ് വഴി കടത്തിയെന്ന് ട്രംപ്
ഞാനില്ലാതെയിരുന്നെങ്കിൽ ഇസ്രായേൽ നേരത്തെ തീർന്നേനെ, നെതന്യാഹുമായി ഭിന്നത നിലനിൽക്കെ വീണ്ടും പരാമർശവുമായി ട്രംപ്
ഇറാന്‍- യുഎസ് സമാധാനക്കരാറില്‍ ഇസ്രായേല്‍ അതൃപ്തി നിലനില്‍ക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഞാനില്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ നേരത്തെ ഇല്ലാതെയാകുമായിരുന്നു എന്ന പരാമര്‍ശമാണ് ട്രംപ് നടത്തിയത്. ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ട്രംപിന്റെ അഭിപ്രായഭിന്നതകള്‍ പരസ്യമായ സാഹചര്യത്തില്‍ കാനഡയില്‍ വെച്ച് നടനന്‍ ജി 7 ഉച്ചകോടിയില്‍ വെച്ചാണ് ട്രംപിന്റെ പരാമര്‍ശം.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇസ്രായേലിനെക്കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ചത്. 'അമേരിക്ക ഇല്ലായിരുന്നുവെങ്കില്‍ ഇസ്രായേല്‍ ഉണ്ടാകില്ലായിരുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ചെയ്തിട്ടില്ല. ട്രംപ് പറഞ്ഞു. നെതന്യാഹുമാായി ഇപ്പോഴും ശക്തമായ ബന്ധമാണുള്ളത്. ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമാണുള്ളത്. എന്നാല്‍ ലബനനിലെ ഇടപെടലുകള്‍ സമാധാനശ്രമങ്ങളെ ബാധിക്കാം. അതിനാല്‍ തന്നെ നെതന്യാഹു കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നതാണ് ട്രംപിന്റെ അഭിപ്രായം.ALSO READ: ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ..?, ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്ക, നന്ദിയുണ്ടായിരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനന്‍ ഒരുകാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ബൗദ്ധിക കേന്ദ്രമായിരുന്നുവെന്നും ഇപ്പോള്‍ അവസ്ഥ മോശമായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചയിലായിരുന്ന സമാധാന കരാറിന് തൊട്ടുമുമ്പ് ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് ട്രംപ്- നെതന്യാഹു ബന്ധത്തില്‍ വിള്ളലുകള്‍ വീണത്. സമാധാനക്കരാര്‍ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെയുണ്ടായ ആക്രമണം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ട്രംപ് പ്രതികരിച്ചത്.
ട്രംപും നെതന്യാഹുവും വര്‍ഷങ്ങളായി അടുത്ത രാഷ്ട്രീയ സഖ്യകക്ഷികളായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇറാന്‍ വിഷയത്തിലും ലെബനനിലെ സൈനിക നടപടികളിലും ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ശക്തമാകുന്നതിന്റെ സൂചനകളാണ് പുതിയ പ്രസ്താവനകള്‍ നല്‍കുന്നത്. ഇറാനുമായി ധാരണയിലെത്താനുള്ള ട്രംപിന്റെ ശ്രമങ്ങളും ഇസ്രായേലിന്റെ സുരക്ഷാ ആശങ്കകളും തമ്മിലുള്ള സംഘര്‍ഷം അമേരിക്ക-ഇസ്രായേല്‍ ബന്ധത്തെ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയാണെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ALSO READ: ഞങ്ങൾ ബുദ്ധിപരമായി നീങ്ങി, ഇറാൻ അറിയാതെ 10 കോടി ബാരൽ ഹോർമുസ് വഴി കടത്തിയെന്ന് ട്രംപ്