1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Government imposes temporary ban on telegram ahead of NEET UG re exam 2026

ചോദ്യപേപ്പർ തരാം, ടെലഗ്രാം വഴി തട്ടിപ്പ്!, നീറ്റ് പരീക്ഷ തട്ടിപ്പ് തടയാൻ താൽക്കാലിക വിലക്കുമായി കേന്ദ്രം

telegram ban for neet re exam 2026
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം. 2026ലെ നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരനങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.
 
PAPER LEAKED NEET, Re-NEET 2026, Private Mafia, REE NEET MAFIAA തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴി പരീക്ഷാ ചോദ്യപേപ്പറുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും വിദ്യാര്‍ഥികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തട്ടിപ്പുകാര്‍ വന്‍തോതില്‍ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ എട്ടോളം ടെലഗ്രാം വഴി 1.5 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ തട്ടിപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തട്ടിപ്പുകല്‍ തടയുന്നതിനായി ജൂണ്‍ 22 വരെ ഇന്ത്യയില്‍ ടെലഗ്രാം ആക്‌സസ് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.ALSO READ: NEET Exam : പുതിയ പ്രശ്നത്തിന് പുതിയ പരിഹാരം: നീറ്റ് പുനഃപരീക്ഷയ്ക്ക് ചോദ്യപേപ്പർ എത്തിക്കുക വ്യോമസേന!
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'എൽഡിഎഫ് അല്ലാതെ മറ്റാര്' മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് പി രാജീവ്