അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമെന്ന് പ്രതിപക്ഷനേതാവ്
- കൊവിഡ് മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം, തുക സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം
- ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച രമണന് ഇന്ന് മരിച്ചു
- കൊവിഡ് മാർഗരേഖ പുതുക്കി: രോഗം ബാധിച്ച് 30 ദിവസത്തിനകം മരിച്ചാൽ കൊവിഡ് മരണം
- സംസ്ഥാനത്ത് രണ്ടരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ 97 ശതമാനവും വാക്സിന് സ്വീകരിക്കാത്തവര്‍!
ആത്മഹത്യചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കും
ആത്മഹത്യചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അതേസമയം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ രേഖ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് തൃപ്തികരമാണെന്നും കോടതി പറഞ്ഞു.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. നിലവില്‍ മരിച്ചവര്‍ക്ക് 50000 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പത്തുലക്ഷമെങ്കിലും ആക്കണമെന്ന് വിഡി സതീശന് പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കും പുറത്തുവിട്ടില്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ച് 30ദിവസത്തിനുള്ളില്‍ മരിച്ചാല്‍ കൊവിഡ് കൊവിഡ് മരണമായി കണക്കാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഭാവിയില്‍ ഉണ്ടാകുന്ന എല്ലാ കൊവിഡ് മരണങ്ങള്‍ക്കും നിലവില്‍ ഇതേ നഷ്ടപരിഹാരമായിരിക്കും.