സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (09:01 IST)
ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച ഭരണിക്കാവ് കോയിക്കല്‍ രമണന്‍(47) ഇന്ന് മരിച്ചു. രാവിലെയായിരുന്നു മരണം. നേരത്തേ വിവാദമരണത്തെ തുടര്‍ന്ന് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൊവിഡ് ബാധിതനായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കയാണ് വെള്ളിയാഴ്ച മരിച്ചെന്ന വാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്.
പിറ്റേന്ന് ആംബുലന്‍സ് എത്തിയപ്പോള്‍ മരിച്ചിട്ടില്ലെന്ന് അറിയുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രമണന്‍ ഇന്നുരാവിലെ മരണപ്പെട്ടു.