1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Central budget 2022 news

കേന്ദ്ര ബജറ്റ്: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

Central Budget 2022
നടപ്പുസാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ്  ഇന്ന് അവതരിപ്പിക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ബജറ്റില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്യവസായ ലോകം. 
 
ഇത്തവണത്തെ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം നികുതി ഇളവായിരിക്കുമെന്നും വിദഗ്ധര്‍ കരുതുന്നുണ്ട്. കൂടാതെ കാര്‍ഷിക രംഗത്തും സബ്‌സിഡി അനുവദിക്കും. അഞ്ചുസംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇത് കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇത്തവണത്തേതും പേപ്പര്‍ രഹിത ബജറ്റ്; ഏറ്റവും വലിയ പ്രഖ്യാപനം നികുതിയിളവായിരിക്കുമെന്ന് സൂചന