രാജ്യം 8 മുതൽ 8.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ജനുവരി 2022 (20:50 IST)
അടുത്ത സാമ്പത്തികവർഷം രാജ്യം 8-8.5ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പ‌ത്തിക ‌സർവേയിലാണ് വളർച്ചയിൽ കുറവുണ്ടാകുമെന്ന് സൂചന.

ഭൂരിഭാഗംപേര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമായതിനാല്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗംകൂടുമെന്നും സര്‍വെ വിലയിരുത്തുന്നു.മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവര്‍ഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ആഗോള സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്നാംതരംഗമായി ഒമിക്രോണ്‍ ലോകമെമ്പാടും വ്യാപിക്കുന്ന സമയത്താണ് സാമ്പത്തിക സര്‍വെ തയ്യാറാക്കിയത്. മിക്കവാറും രാജ്യങ്ങളിൽ പണപ്പെരുപ്പം കുതിച്ചുയർന്ന നിലയിലാണ്.കേന്ദ്ര ബാങ്കുകള്‍ ഉത്തേജന നടപടികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് വളര്‍ച്ചാ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

നിലവിലെ സാമ്പത്തിക സൂചികകങ്ങള്‍ പ്രകാരം വെല്ലുവിളികളേറ്റെടുക്കാന്‍ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സര്‍വെയില്‍ പറുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :