1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vismaya case News

വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് കൂറുമാറി

Vismaya Case
വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് കൂറുമാറി. ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള മൊഴി നല്‍കിയത്. ഈ ആത്മഹത്യ കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും സദാശിവന്‍ പിള്ള മൊഴി നല്‍കി. നേരത്തേ ആത്മഹത്യ കുറിപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല. ഇതോടെ കിരണിന്റെ പിതാവ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. 
 
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ത്രീധന പീഢനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥനായ കിരണിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഒന്നല്ല, രണ്ട് പാമ്പുണ്ട്, ഒന്നിനെ പിടിച്ച ശേഷം അടുത്തതിനെ പിടിക്കാം; വാവ സുരേഷ് നാട്ടുകാരോട് പറഞ്ഞു