1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vava suresh News

മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Vava Suresh
തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് വാവാ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. മൂര്‍ഖനെ ചാക്കിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പലപ്രാവശ്യം കയറ്റാന്‍ നോക്കിയിട്ടും സാധിച്ചില്ല. തുടര്‍ന്ന് കടിയേല്‍ക്കുകയായിരുന്നു. 
അടുത്ത ലേഖനം
വാവ സുരേഷ് മൂര്‍ഖനെ പിടിച്ചത് യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെ; മുട്ടില്‍ കടിച്ചുപിടിച്ചു, വീഡിയോ പുറത്ത്