അനുബന്ധ വാര്‍ത്തകള്‍
- എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍
- Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; മരണസംഖ്യ 133
- Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നു,242 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്ളതായി അഭ്യൂഹം
- Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം
- മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി
Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്സിറ്റ് വഴി
അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍
Air India Plane Crash
Air India Plane Crash: അഹമ്മദബാദില്‍ വെച്ച് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലെ യാത്രക്കാരനായ രമേശ് വിശ്വാസ്കുമാര്‍ ആണ് പരുക്കകളോടെ രക്ഷപ്പെട്ടത്.
അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍. ഉച്ചയ്ക്കു 12.10 നാണ് ബോര്‍ഡിങ് പൂര്‍ത്തിയാക്കിയത്. അപകടമുണ്ടായ ഉടനെ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു രമേശ്. ഇയാളുടെ പരുക്കുകള്‍ അത്ര ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. രമേശ് വിശ്വാസ്കുമാര്‍ ഒഴികെ വിമാനത്തിലെ ബാക്കി എല്ലാവരും മരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്കു 1.38 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അഹമ്മദബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളില്‍ അപകടമുണ്ടായി. നിയന്ത്രണം വിട്ട വിമാനം താഴ്ന്നുപറന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിച്ചു. ഇതിനിടെ വലിയ തീപിടിത്തമുണ്ടായി. വിമാനത്തിനു പൂര്‍ണമായി തീപിടിച്ചെന്നാണ് വിവരം. സമീപപ്രദേശത്തേക്ക് അടുക്കാന്‍ സാധിക്കാത്ത വിധം പുകമയമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഹമ്മദബാദിലെ മേഘാനി നഗര്‍ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് വിമാനം പതിച്ചത്.
പൈലറ്റ് ഇന്‍ കമാന്‍ഡ് സുമിത് സഭര്‍വാള്‍, കോ-പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവര്‍ അടക്കം പത്ത് ക്രൂ മെമ്പേഴ്സാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ അടക്കം 232 യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരില്‍ 169 പേര് ഇന്ത്യക്കാരാണ്. 53 പേര് ബ്രിട്ടീഷ് പൗരന്മാര്. പോര്‍ച്ചുഗലില്‍ നിന്നുള്ള ഏഴ് പേരും ഒരു കനേഡിയന്‍ വംശജനും വിമാനത്തില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.