1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air India plane crashes into wall during takeoff

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Air India plane crashes
ടേക്ക് ഓഫിനിടെ മതിലിലേക്ക് ഇടിച്ചു കയറി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് ഡ്രീം ലൈനര്‍ 787 വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 
 
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ അറിയാന്‍ സാധിക്കുന്നത്. 12ലേറെ അഗ്‌നിരക്ഷാ യൂണിറ്റുകളാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂട്ടാന്‍ പ്രദേശത്തെ റോഡുകളെല്ലാം അടച്ചിട്ടുണ്ട്. സിവില്‍ ആശുപത്രിക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. 
 
ഉച്ചയ്ക്ക് 1.17ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചു.
അടുത്ത ലേഖനം
Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; വിമാനത്തില്‍ 242 പേര്‍