അനുബന്ധ വാര്‍ത്തകള്‍
- യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കുന്നവര്‍,പ്രാണഭയം കൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പലായനം ചെയ്യേണ്ടി വരുന്ന ഗതികേടറിയാത്തവരാണു നമ്മള്:വി. എ. ശ്രീകുമാര്‍
- നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍
- യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടി യുക്രൈന്‍
- ഓപ്പറേഷന് ഗംഗ: മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കും
- ഇന്ന് യുക്രൈനില്‍ നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കുമടങ്ങിയെത്തി
വിദേശത്ത് എംബിബിഎസ് പഠിച്ചവരിൽ 90% പേരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെടുന്നുവെന്ന് മന്ത്രി
യുക്രൈന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളില്‍ 90 ശതമാനവും ഇന്ത്യയിലെ യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പെട്ടുപോയ ഇന്ത്യന്‍ വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.
വിദേശത്ത് എംബിബിഎസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി ജോലിചെയ്യാന്‍ വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ(എഫ്എംജിഎ) പാസാകണമെന്ന് നിർബന്ധമാണ്. ഈ യോഗ്യതാ പരീക്ഷയെ പറ്റിയാണ് മന്ത്രി സൂചന നൽകിയത്. അതേസമയം എന്തുകൊണ്ടാണ് കുട്ടികൾ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നുവെന്നതിനെകുറിച്ച് ചർച്ച ചെയ്യാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.