1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rat poison toothpast News

ടൂത്ത് പേസ്റ്റെന്നുകരുതി എലിവിഷം എടുത്ത് പല്ലുതേച്ച 17കാരിക്ക് ദാരുണാന്ത്യം

Rat Poison
ടൂത്ത് പേസ്റ്റെന്നുകരുതി എലിവിഷം എടുത്ത് പല്ലുതേച്ച 17കാരിക്ക് ദാരുണാന്ത്യം. മംഗലാപുരത്തിന് അടുത്ത് മര്‍കഞ്ച ഗ്രാമത്തിലാണ് സംഭവം. ശ്രവ്യ എന്ന 17കാരിയാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ അബദ്ധം പറ്റിയത്. അബദ്ധം മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍ വാ കഴുകി. എന്നാല്‍ ഫെബ്രുവരി 17ന് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. മുറിയില്‍ ഇരുട്ടായിരുന്നതിനാലാണ് ടൂത്ത് പേസ്റ്റിനു പകരം എലിവിഷം എടുത്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിദേശത്ത് എംബി‌ബിഎസ് പഠിച്ചവരിൽ 90% പേരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെടുന്നുവെന്ന് മന്ത്രി