യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടി യുക്രൈന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (07:00 IST)
യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ് യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ നയതന്ത്ര ബന്ധം ഉപയോഗിക്കണമെന്നാണ് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. മരിയോ പോളില്‍ ഉള്ളവര്‍ ഇന്നത്തോടെ നഗരം വിടണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയകക്കുമെന്ന് ഇന്ത്യ. വ്യോമസേന വിമാനം ഇന്ന് രാവിലെ റൊമാനിയയിലേക്ക് പുറപ്പെടും. പ്രധാമന്ത്രി മോദി ഫ്രഞ്ച്, പോളണ്ട്, പ്രസിഡന്റുമാരുമായി സംസാരിച്ചിട്ടുണ്ട്. റഷ്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. കാര്‍ഖീവിലും സുമിയിലുമായി നാലായിരത്തോളം പേരുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :