1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 81 year old man arrested for digital rape

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 7 വർഷം ഡിജിറ്റൽ റേപ്പിന് വിധേയയാക്കി, കുടുംബസുഹൃത്തായ 81കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശ്
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഏഴുവർഷകാലത്തിലേറെ പീഡിപ്പിച്ച കേസിൽ 81കാരൻ അറസ്റ്റിൽ. കലാകാരനും അധ്യാപകനുമായ മൗറിസ് റൈഡറാണ് അറസ്റ്റിലായത്. 
 
17കാരിയെ വർഷങ്ങളോളം ഇയാൾ ഡീജിറ്റൽ റേപ്പിന് വിധേയയാക്കിയെന്നാണ് വിവരം. കൈവിരലുകൾ,കാൽ വിരലുകൾ ഉപയോഗിച്ചുള്ള നിർബന്ധിത ലൈംഗികപീഡനത്തെയാണ് ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. ബലാത്സംഗം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി 17 കാരിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
 
രക്ഷാകർത്താവ് നൽകിയ പരാതിയിലാണ് 81 കാരനെ പിടികൂടിയത്. നിർഭയ സംഭവത്തിന് ശേഷമാണ് ഡിജിറ്റൽ റേപ്പും ലൈംഗികാതിക്രമണത്തിന്റെ പരിധിയിൽ പെടുത്തിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ട്വിറ്റർ ഏറ്റെടുക്കുന്ന നീക്കം മര‌വിപ്പിച്ച് മ‌സ്‌ക്: തീരുമാനം പുനഃപരിശോധിക്കുമെന്ന് അഭ്യൂഹം