സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 മെയ് 2022 (15:35 IST)
പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെവി ശശികുമാറിനെ റിമാന്റ് ചെയ്തു. മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഇയാള്‍. മുത്തങ്ങയിലെ ഹോംസ്‌റ്റേയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ശശികുമാര്‍. ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കിയിരുന്നു. മഞ്ചേരി പോക്‌സോ കോടതിയിലാണ് ശശികുമാറിനെ ഹാജരാക്കിയത്.