സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 7 മെയ് 2022 (15:25 IST)
ഇടുക്കിയില്‍ പോക്‌സോ കേസിലെ ഇര കുളത്തില്‍ മരിച്ച നിലയില്‍. വണ്ടന്‍മേട്ടിലെ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് മരിച്ചത്. അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. കളിക്കുന്നതിനിടെ കാല്‍ തെറ്റി കുളത്തില്‍ വീണതാകാമെന്നാണ് വിചാരിക്കുന്നത്. എന്നാലിത് അപകടമരണം തന്നെയാണോയെന്ന് ഉറപ്പുവരുത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.