1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Suicide Johnpur Utharpradesh

എട്ടാം ക്ലാസ് വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ

Suicide
ജോൺപുർ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യു.പി യിലെ ജോൺപുർ ജില്ലയിലെ റാണിപ്പട്ടി ഗ്രാമത്തിലെ സ്‌കൂളിന് പിന്നിലാണ് ദിലീപ് യാദവ് എന്ന പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂളിന് പിന്നിലുള്ള ജനൽ വാതിലിൽ കഴുത്തിൽ തുണി ചുറ്റി തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. സംഭവം അറിഞ്ഞു സ്‌കൂൾ അധികൃതർ കുട്ടിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; 30 പേര്‍ക്ക് പരിക്ക്