1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. RSS chief Mohan Bhagwat says those who believe there should be no muslims in india are not hindus

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വണ്‍ വേള്‍ഡ്, വണ്‍ ഹ്യൂമാനിറ്റി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mohan Bhagwat
ഹിന്ദുരാഷ്ട്ര സങ്കല്പം എന്നത് മുസ്ലീങ്ങളെ ഒഴിവാക്കികൊണ്ടുള്ളതല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മുസ്ലീങ്ങള്‍ ഭാരതത്തില്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കില്‍ അവര്‍ യഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും നിങ്ങള്‍ സ്വയം ഹിന്ദു എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാ പാതകളും ഒരേ ദൈവത്തിലേക്കാണെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വണ്‍ വേള്‍ഡ്, വണ്‍ ഹ്യൂമാനിറ്റി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം. പക്ഷേ മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യം ഒന്നാണ്. ആ സത്യത്തിന്റെ ഉല്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ ആത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയുമെല്ലാം വേണം. നമ്മള്‍ എല്ലാവരെയും സംരക്ഷിക്കണം. ഭാരതം എല്ലാവര്‍ക്കും അഭയം നല്‍കുന്നയിടമാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്നത്. മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.ALSO READ: 'ഇതാണോ കുട്ടികൾ ഉപയോഗിക്കേണ്ട ടോയ്‌ലറ്റുകൾ'; സർക്കാർ സ്‌കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സിജെപി (വീഡിയോ)
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഇതാണോ കുട്ടികൾ ഉപയോഗിക്കേണ്ട ടോയ്‌ലറ്റുകൾ'; സർക്കാർ സ്‌കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സിജെപി (വീഡിയോ)