അയാൾ നല്ല മനുഷ്യനാണ്, നേതാവാണ് എന്നെല്ലാം പറഞ്ഞാൽ മുഖമടച്ച് അടികിട്ടും: യോഗിക്കെതിരെ സിദ്ധാർഥ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 28 ഏപ്രില്‍ 2021 (16:02 IST)
ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് ഉ‌ത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് നടൻ സിദ്ധാർഥ്. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവച്ചാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

യോഗി നല്ല മനുഷ്യനാണ്, നേതാവാണ് എന്നെല്ലാം നുണ പറയുന്നവർക്ക് നല്ല അടി കിട്ടും എന്ന തലക്കുറിപ്പോടെ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർഥിന്റെ ട്വീറ്റ്. ഉത്തർപ്രദേശിൽ ഓക്‌സിജൻ അപര്യാപ്‌തയെ പറ്റി വാർത്തകൾ ഉയരുമ്പോൾ അത്തരം വാർത്തകൾ നൽകുന്നവർക്കെതിരെ നടപടിയുമായി നീങ്ങുകയാണ് യോഗി സർക്കാർ. ഓക്‌സിജൻ ആവശ്യമുണ്ടെന്നറിയിച്ച് പോസ്റ്റിട്ട വ്യക്തിക്കെതിരെ കഴിഞ്ഞ ദിവസമാണ് യു‌പി സർക്കാർ കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :