അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (13:15 IST)
കൊവിഡ് ചികിത്സയ്‌ക്കുപയോഗിക്കുന്ന മരുന്ന് വൻതോതിൽ വിതരണം ചെയ്യാനും അളവിൽ കൂടുതൽ മരുന്ന് സൂക്ഷിക്കാനും ബിജെപി എംപിയായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി.
നേരത്തെ കൊവിഡ് മരുന്ന് കൈവശം ഉണ്ടെന്ന് അറിയിച്ച ഗൗതം ഗംഭീർ എംപി യുടെ ട്വീറ്റിനെതിരെ വിമർശനം ശക്തമായിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ബ്ലു മരുന്ന് ഈസ്റ്റ് ദില്ലിയിൽ ഉള്ളവർക്ക് സൗജന്യമായി നൽകും എന്നായിരുന്നു എംപിയുടെ ട്വീറ്റ്. ഇത് വിവാദമായതോടെയാണ് ഡൽഹി ഹൈക്കോടതിയുടെ വിമർശനം.
ഡോക്‌ടർമാർ നിർദേശിക്കുന്ന മരുന്ന് വലിയ അളവിൽ എങ്ങനെയാണ് ഒരാൾക്ക് കൈവശം വെയ്‌ക്കാനാവുക?ഈ മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ഗംഭീറിനുണ്ടോ? ഇവയ്ക്ക് ലൈസൻസ് ആവശ്യമില്ലേ? കോടതി ചോദിച്ചു. അതേസമയം നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി ആളുകൾക്ക് സൗജന്യമായി നൽകുന്നത് എങ്ങനെ പൂഴ്ത്തിവെപ്പ് ആകുമെന്നാണായിരുന്നു ആരോപണങ്ങളെ പറ്റി ഗംഭീറിന്റെ പ്രതികരണം.