'പ്രിയപ്പെട്ട ലാല്‍ സാറിനും ചേച്ചിക്കും'; വിവാഹവാര്‍ഷികാശംസകളുമായി ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (15:03 IST)

മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി ആന്റണി പെരുമ്പാവൂര്‍. 1988 ഏപ്രില്‍ 28 നാണ് ഇരുവരും വിവാഹിതരായത്. ആന്റണിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ഇരുവരുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് നിര്‍മ്മാതാവ് ആശംസകള്‍ നേര്‍ന്നത്.

'എന്റെ പ്രിയപ്പെട്ട ലാല്‍ സാറിനും ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍'-ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് തിരക്കിലാണ് ആന്റണി പെരുമ്പാവൂര്‍. സെറ്റുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും. പുറത്തുവന്ന ചിത്രങ്ങളില്‍ ഡയറക്ടറുടെ കസേരയിലിരിക്കുന്ന ലാലിന് പിറകിലായി എപ്പോഴും ആന്റണിയേയും കാണാം. ദൃശ്യം 2 തെലുങ്ക് റീമേക്കും നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്. ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :