വാക്സിന്‍ എടുത്തവരില്‍ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യത പകുതിയെന്ന് പഠനങ്ങള്‍

ശ്രീനു എസ്| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (15:52 IST)
കോവിഡ് വാക്സിന്‍ ആദ്യ ഡോസ് എടുത്ത് മൂന്ന് ആഴ്ചകള്‍ക്കുശേഷം രോഗം വരുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത സാധാരണ രോഗികളേക്കാള്‍ പകുതിയാണെന്ന് പഠനങ്ങള്‍. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതിനെ പറ്റി പറയുന്നത്.

ഫൈസര്‍, അസ്ട്രസെനക്ക എന്നീ വാക്സിനുകളുടെ ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ച ആളുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അങ്ങനെയുള്ള വ്യക്തികളില്‍ നിന്ന് 38 മുതല്‍ 49 ശതമാനം മാത്രമാണ് രോഗം പകരാനുള്ള സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :