ക്രമക്കേടുകള്‍ വ്യാപകം, മറ്റൊരു പിഎസ്സി പരീക്ഷ കൂടി സംശയത്തിന്റെ നിഴലില്‍,അന്വേഷണം
പിഎസ്സി പരീക്ഷകളില്‍ ക്രമക്കേടാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പിഎസ്സിയുടെ കൂടുതല്‍ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പിഎസ്സിയോട് ആവശ്യപ്പെട്ടു. പിന്നോക്കവികസന കോര്‍പ്പറേഷന്‍ പ്രൊജക്റ്റ് അസിസ്റ്റ് നിയമനത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതോടെയാണ് ക്രൈംബ്രാഞ്ച് നീക്കം.
നേരത്തെ ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കെടാരോപണം ഉയര്‍ന്നത്. ആസൂത്രണ ബോര്‍ഡിലെ ചീഫ്(ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍) തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ 9 ലക്ഷം വാര്‍ഷിക ശമ്പളം വരുന്ന തസിതികയില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിയുടെ പരീക്ഷയിലെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു.