ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണ്
ജൂൺ 30 നു ശേഷവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന വിലയിരുത്തലിൽ സർക്കാർ. വൈദ്യുതിക്ഷാമം രൂക്ഷമാണെന്നും ജൂൺ 30 നു ശേഷവും ലോഡ് ഷെഡിങ് വേണ്ടിവരുമെന്നുമാണ് കെ.എസ്.ഇ.ബിയുടെയും വിലയിരുത്തൽ.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണ്. ജൂണിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. അതിനാൽ നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വാർത്താക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.
ജൂൺ 30 വരെ വൈകീട്ട് 6നും രാത്രി 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. കാലവർഷം ആരംഭിച്ചിട്ടും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി മഴയെ ബാധിച്ചതും മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി വിശദീകരണം നൽകിയത്. പസഫിക് സമുദ്രത്തിലുണ്ടായ എൽ-നിനോ പ്രതിഭാസത്തെ തുടർന്നാണ് വൈദ്യുതി ക്ഷാമമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫും പറഞ്ഞു.