അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:16 IST)
അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശി ബിന്ദുവാണ് മരിച്ചത്. ശരീരത്തില്‍ 90 ശതമാനത്തോളം ഇവര്‍ക്ക് പൊള്ളലേറ്റിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. ഇവര്‍ക്കൊപ്പം പൊള്ളലേറ്റ മിഥുന്‍ എന്നയാള്‍ ചികിത്സയിലാണ്. ബിന്ദുവിന്റെ ഭര്‍ത്താവ് നേരത്തേ മരണപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :