ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്: വിവാദങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബിജെപി കോര്‍ കമ്മിറ്റി

രേണുക വേണു| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:08 IST)

കത്തോലിക്കാ സഭ ഉയര്‍ത്തിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ അഭിപ്രായം. ലൗ ജിഹാദ് വിഷയത്തില്‍ ബി.ജെ.പി. നേരത്തേതന്നെ കേരളീയ സമൂഹത്തില്‍ ഉന്നയിച്ചിട്ടുള്ള ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരും. പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ വിപുലമായ പ്രചാരണംനടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായി ക്രൈസ്തവ സമുദായത്തിനു പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് കോര്‍ കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം അഭിപ്രായപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :