ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങുമെന്ന് കങ്കണ

അഭിറാം മനോഹർ| Last Modified ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (17:14 IST)
രാഷ്ട്രീയപ്രവേശനമുണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി ബോളിവുഡ് താരം റണാവത്ത്. നടി എന്ന നിലയിൽ ഇപ്പോൾ സന്തോഷവതിയാണെന്നും നാളെ ജനങ്ങൾക്ക് ആവശ്യ‌മായി വരികയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കങ്കണ വ്യക്തമാക്കി.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തെരഞ്ഞെടുത്താന്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും. അതിൽ സന്തോഷമേയുള്ളു. എന്നാൽ അതത്ര എളുപ്പമല്ല. കങ്കണ പറഞ്ഞു.തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യാണ് 34കാരിയായ കങ്കണയുടെ പുതിയ ചിത്രം. സിനിമയിലെ നായികയെപ്പോലെ താനും രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :